banner

പകുതിയോളം പേർക്കും കരൾ തകരാറുകൾ; കൊവിഡ് 19 കരളിനെയും കാര്യമായി ബാധിക്കുമെന്ന് പഠനം

മുംബൈ : കൊവിഡ് 19 ശ്വാസകോശത്തിനും മറ്റ് സുപ്രധാന ശരീരത്തിലെ അവയവങ്ങൾക്കും പുറമേ കരളിനും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് മുംബൈയിലെ ഒരു ആശുപത്രിയിൽ നടന്ന പഠനത്തിൽ നിന്നും കണ്ടെത്തി.

നഗരത്തിലെ കൊറോണ വൈറസ് രോഗികളെ ചികിത്സിച്ച പ്രധാന ആശുപത്രികളിലൊന്നായ നായർ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയോളം പേർക്കും കരൾ തകരാറുകൾ ഉണ്ടായതായി കണ്ടെത്തി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ പ്രസിദ്ധീകരണമായ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ഈ റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. തങ്ങളുടെ കൊവിഡ് -19 സെന്‍ററിൽ പ്രവേശിപ്പിച്ച 3,280 രോഗികളിൽ 18 വയസിന് മുകളിലുള്ള 1,500 രോഗികളെ പഠനത്തിനിടെ പരിശോധിച്ചതായി ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും അസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ.സഞ്ജയ് ചന്ദനാനി പറഞ്ഞു. 

കൊവിഡ് 19 ശ്വസനം, ദഹനനാളം, ഹൃദയധമനികൾ, മറ്റ് സിസ്റ്റങ്ങൾ എന്നിവയെ ബാധിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ കരൾ പങ്കാളിത്തവും കരൾ പ്രവർത്തന പരിശോധനയും (LFT) അസാധാരണത്വങ്ങൾ വിവരിക്കുന്ന പഠനങ്ങൾ വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അണുബാധയുടെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് കരളിൻ്റെ പ്രവർത്തന വൈകല്യങ്ങൾ വഷളാകുമെന്നും അത്തരം രോഗികൾക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും നായർ ഹോസ്പിറ്റലിലെ പഠനം വെളിപ്പെടുത്തി

Post a Comment

0 Comments