സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കിയ പ്രതി പോലീസ് പിടിയില്‍. ക്ലാപ്പന അപ്പത്ത് വീട്ടില്‍ മുഹമ്മദ് സൂഫിയാന്‍ ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. 2021 ല്‍ ആണ് കേസിനാസ്പദമായ സംഭവം. വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ട് വഴി ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പരിചയപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമത്തിലുടെ നിരന്തരം പിന്‍തുടര്‍ന്ന പ്രതി കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കുകയും ചെയ്യ്തു. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി അകന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനോടകം വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ് സി.പി.ഓ മാരായ കനീഷ്, അനി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.
0 Comments