banner

ക്രീം ബിസ്ക്കറ്റിൽ ലഹരി കലർത്തി നൽകി കളവ്; ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ചത് ബിഹാർ സ്വദേശികളായ പ്രതികൾ; റെയിൽവേ പോലീസ് കുറ്റപത്രം സമർപ്പിച്ചു

ക്രീം ബിസ്ക്കറ്റിൽ ലഹരി കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച കേസിൽ പ്രതികളായ ബിഹാർ സ്വദേശി ശത്രുധൻ കുമാറിനും ചുമൻ കുമാറിനുമെതിരെ റെയിൽവേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് വിദ്യാധരൻ മുമ്പാകെയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ പോലീസ് എസ്.പി കുറ്റപത്രം സമർപ്പിച്ചത്. രപ്തി സാഗര്‍ എക്‌സ്പ്രസില്‍ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചയ്ക്കിരയായത്.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും കൊച്ചുവേളിയിലുമാണ് പ്രതികൾ മോഷണം നടത്തിയത്. തീവണ്ടിയിൽ സഞ്ചരിക്കുന്ന അതിഥി തൊഴിലാളികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലഹരി കലർന്ന ബിസ്ക്കറ്റ് നൽകി കവർച്ച നടത്തുന്നതാണ് ഒന്നാം പ്രതി ശത്രുധൻ കുമാറിൻ്റെ മോഡസ് ഓപ്പറാൻ്റി (കുറ്റകൃത്യം ചെയ്യുന്ന രീതി). ബീഹാറിലും സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണ്.

സി സി റ്റി വി ദ്യശ്യങ്ങളിലൂടെയാണ് ഇയാൾ പിടിയിലാത്. രപ്തി സാഗർ , കേള എക്സ്പ്രസ് ട്രെയിനുകളിൽ കവർച്ച നടത്തിയ ഇയാൾ മോഷണത്തിനു ശേഷം ആലപ്പുയിലാണ് റെയിൽവേ പോലീസിൻ്റെ പിടിയിലായത്. മോഷണം നടന്നതിന് പിന്നാലെ തമ്പാനൂർ റെയിൽവേ പോലീസ് സിസിടിവി വഴി ലഭിച്ച മോഷ്ടാവിൻ്റെ ചിത്രം മറ്റു സ്റ്റേഷനുകളിലേക്ക് പങ്കുവെച്ചിരുന്നു.

Post a Comment

0 Comments