പൂട്ടിക്കിടക്കുകയായിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. തിരുവന്തപുരം ആലംകോട് ചരുവിള വീട്ടിൽ അക്ബര്‍ഷാ(47), ഇരവിപുരം വാളത്തുംഗല്‍ കാരാളിതൊടിയില്‍ വീട്ടില്‍ മന്‍സൂര്‍(42), ചന്ദനത്തോപ്പ് കുഴിയം പോച്ചവിള മന്‍സിലില്‍ ഷാജഹാന്‍(55) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
രണ്ടാഴ്ച മുമ്പാണ് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മേക്കോണില്‍ നസീറയുടെ പൂട്ടിക്കിടന്ന വീടായ എ.ആര്‍ മന്‍സിലില്‍ കതക് കുത്തിത്തുറന്ന് 5 പവന്‍ സ്വര്‍ണ്ണം മേഷണം നടത്തിയത്. വീട്ടിലെത്തിയ സഹോദരി കതക് തുറന്ന് കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം മനസിലാകുന്നതും കിളികൊല്ലൂര്‍ പോലീസിന് പരതി നല്‍കിയതും.
തുടര്‍ന്ന് സംശായസ്പദമായി കണ്ട ഇരുചക്രവാഹനം കേന്ദ്രീകരിച്ച് കിളികൊല്ലൂര്‍ പോലീസും ജില്ലാപോലീസ് മേധാവിയുടെ സ്പഷ്യല്‍ ടീമും അന്വോഷണം നടത്തുകയായിരുന്നു. റോഡുകളിലും കടകളിലുമുള്ള അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
ജില്ലാപോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ന്റെ നിര്‍ദ്ദേശാനുസരണം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍, കിളികൊല്ലൂര്‍ എസ്.ഐ മാരായ സുഖേഷ്, അനില്‍, എഎസ്‌ഐ ബൈജു ജറോം, എസ്.സിപിഒ മാരായ മനു, സീനു, സജു, രിപു, രതിഷ്, ഇമാനുവല്‍, സിപിഒ മാരായ പ്രശാന്ത്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് ചെയ്യ്തത്.
0 Comments