തൃശൂർ : റിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്നു. തൃശൂർ ഗണേശമംഗലം സ്വദേശി വസന്ത (76) ആണ് കൊല്ലപ്പെട്ടത്.
ഇവർ കഴിഞ്ഞ 20 വർഷത്തോളമായി തനിച്ചായിരുന്നു താമസിച്ചിരുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശമംഗലം സ്വദേശി ജയരാജൻ (60) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും കണ്ടെടുത്തു.
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. രാവിലെ നിവവിളി കേട്ടാണ് അയൽവാസികൾ എത്തുന്നത്. വസന്തയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. ഇവർക്ക് മക്കളില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റും.
0 Comments