തിരുവനന്തപുരം : പിണറായി വിജയനെ വിഡ്ഡിയെന്ന് അഭിസംബോധന ചെയ്യുകയാണ് സ്വപ്ന സുരേഷ്.ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേരളത്തെ വിറ്റുതുലക്കുന്ന വിഡ്ഠിയെന്നാണ് മുഖ്യമന്ത്രിയെ വിളിക്കുന്നത്.
ജീവന് ഭീഷണിയുണ്ട്, ഈ പോരാട്ടം കേരളത്തെ രക്ഷിക്കുവാൻ വേണ്ടിയാണ്. ഇത് ഒരു സ്വർണ്ണകടത്തോ, ലൈഫ് മിഷനിലോ ഒതുങ്ങുന്നതല്ല മുഖ്യമന്ത്രിയും കുടുംബവും ജനങ്ങളോട് ചെയ്യുന്നത്. ഇതിനെല്ലാം പിന്നിൽ വലിയ ആളുകളുണ്ട്. അവരെയൊന്നും എതിർത്ത് നിൽക്കുവാൻ നമുക്ക് സാധ്യമില്ല. പിണറായി വിജയൻറെ മകനാണ് വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പിണറായി വിജയൻറെ തലമുറകൾക്ക് ജീവിക്കുന്നതിന് വേണ്ടി കേരളത്തെ ഇവർ വിറ്റുകോണ്ടിരിക്കുകയാണ്.
വികസനത്തിന്റെ പേരിൽ ലോകം മുഴുവൻ ചുറ്റുകയാണ്,അതും ജനങ്ങളുടെ പണം ഉപയോഗിച്ച്. മക്കളോടുള്ള ഭ്രാന്തമായ സ്നേഹമാണ്,ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കേരളത്തെ വിറ്റുകൊണ്ടാണ് പിണറായി വിജയൻ മകളെയും മകനെയും കൊച്ചുമക്കളെയും സംരക്ഷിക്കുന്നത് എന്നും സ്വപ്ന സുരേഷ് പറഞ്ഞു.
0 Comments