banner

കൊല്ലത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 19കാരനെ കാപ്പ പ്രകാരം തടവിലാക്കി

കൊല്ലം : 2022 ല്‍ കൊല്ലം സിറ്റിയിലെ ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലായി വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം താലൂക്കില്‍ 
തൃക്കോവില്‍വട്ടം വില്ലേജില്‍ കിഴവൂരില്‍ ബോണവിലാസം വീട്ടിൽ അജേഷ്(19) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 

2022 ല്‍ ഏഴ് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട് ഇതില്‍ മൂന്നെണ്ണം മോഷണക്കുറ്റത്തിന് രജിസ്റ്റര്‍ ചെയ്തതാണ്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. 

കൊട്ടിയം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ച

Post a Comment

0 Comments