banner

കൊല്ലത്ത് യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. ആദിച്ചനല്ലൂര്‍ വില്ലേജില്‍ തഴുത്തല കാവുവിള വിളയില്‍പുത്തന്‍ വീട്ടില്‍  പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദ് ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ദിവസം കൊല്ലം ബൈപ്പാസിന് സമീപം മെഡിസിറ്റി ഹോസ്പിറ്റലിന് മുന്നിലാണ് അക്രമ സംഭവം അരങ്ങേറിയത്. ഫോണില്‍ സംസാരിച്ചുനിന്ന നസീറിനെയും സുഹൃത്ത് ധനേഷിനെയുമാണ് നിഷാദും സുഹൃത്തായ കരിക്കോട് സ്വദേശി അഭിലാഷും ചേര്‍ന്ന് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

ഫോണില്‍ അഭിലാഷിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന തെറ്റിധരണയില്‍ അഭിലാഷാണ് അക്രമം തുടങ്ങിയത് തുടര്‍ന്ന് നിഷാദും ചേര്‍ന്ന് നസീറിനെയും ആക്രമണം തടയാന്‍ വന്ന ധനേഷിനെയും കത്തികെണ്ട് കുത്തുകയായിരുന്നു. നിഷാദിനെതിരെ പതിനാലോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 

കാപ്പാ പ്രകാരം ഇയാള്‍ രണ്ട് തവണ തടവ് ശിഷ അനുഭവിച്ചിട്ടുണ്ട്. കെട്ടിയം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനേദിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുജിത് നായര്‍ ഷിഹാസ്, ഗിരീഷ്, എസ്.സിപിഒ ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments