banner

കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു

കാസറഗോഡ് കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു. ബൈക്ക് യാത്രികനായ മധൂരിലെ സ്റ്റെനി റോഡ്രിഗസ് ആണ് പൊലീസിനെ ആക്രമിച്ചത്. കാസർകോട് സബ് ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദിൻ്റെ വലതു ചെവിയാണ് കടിച്ചു മുറിച്ചത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ച സംഭവത്തിൽ ബൈക്ക് യാത്രികനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലീസ്. മുന്നിലെ സീറ്റിലിരിക്കുയായിന്നു S.I വിഷ്ണു പ്രസാദിനെ പിന്നിലിരിക്കുകയായിരുന്ന പ്രതി ചെവി കടിച്ച് മുറിച്ചത്.

Post a Comment

0 Comments