Latest Posts

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു

ആറന്മുളയില്‍ പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എബിന്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ ഇവര്‍ പമ്പാനദിയില്‍ പരപ്പുഴ കടവില്‍ കിളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനോട് ചേര്‍ന്നു തന്നെയാണ് എബിന്റെയും മൃതദേഹം കണ്ടെത്തിയത്.

സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം ഇന്നലെ വൈകീട്ടാണ് കണ്ടെടുത്തത്. ചെട്ടിക്കുളങ്ങര കണ്ണമംഗലം സ്വദേശികളാണ് അപകടത്തില്‍ മരിച്ചവര്‍. മാരാമണ്‍ കണ്‍വെന്‍ഷനിലെത്തിയ ഇവര്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

0 Comments

Headline