banner

കൊല്ലത്ത് വിനോദയാത്രയ്ക്ക് പോകാനെത്തിയ ബസും ഡ്രൈവറും കസ്റ്റഡിയിൽ

കൊല്ലത്തെ എസ്.എൻ കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോകാനെത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പരാതി പ്രകാരം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ബസിൻ്റെ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചുവെന്നാണ് പത്തനംതിട്ട സ്വദേശിയായ ഡ്രൈവർ അരുൺ കുമാറിനെതിരെയുള്ള കേസ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിനോദയാത്രയ്ക്ക് പോകാനെത്തിയ ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഫിറ്റ്നസ് ഈ ബസിനും ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥർ. ഡ്രൈവർ നൽകിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെ ഫിറ്റ്നസ് നൽകിയ മാവേലിക്കര ആർ.ടി.ഓ യെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു തുടർന്ന് രേഖകൾ വ്യാജമായി നിർമ്മിച്ചതാണെന് മനസ്സിലാവുകയായിരുനു. വ്യാജരേഖ ചമച്ചതിന് വിവിധ വകുപ്പുകൾ ചേർത്ത് ഈസ്റ്റ് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments