banner

കൂട്ട അവധിയെടുത്ത് മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കളക്റ്ററുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കൂട്ട അവധി ചട്ടപ്രകാരം അല്ലന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് ജില്ലാ കളക്റ്റര്‍ ഡോ. ദിവ്യ എസ് അയ്യര്‍ റിപ്പോര്‍ട്ട് നല്‍കി. ജീവനക്കാര്‍ കൂട്ട അവധിയെടുത്തതും പൊതുജനങ്ങള്‍ക്ക് അത് മൂലം ബുദ്ധിമുട്ടുണ്ടാക്കിയതും സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കളക്റ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് കളക്റ്റര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അറുപത്തി മൂന്ന് ജീവനക്കാരുള്ള ഓഫീസില്‍ 25 പേര്‍ മാത്രമാണ് കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയില്‍ നിന്ന് മാറി നിന്ന ജീവനക്കാര്‍ കൂട്ടത്തോടെ മൂന്നാറിലേക്ക് പോയി. മറ്റുളളവര്‍ ഫീല്‍ഡ് ഡ്യുട്ടിക്ക് പോയെന്നാണ് മേലുദ്യോഗസ്ഥരെ അറിയിച്ചതും.

സംഭവമറിഞ്ഞ് കളക്റ്ററേറ്റിലെത്തിയ കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറ്റന്റ്ന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതോടെയാണ് സംഭവം വിവാദമായത്. ക്വാറി ഉടമയുടെ സഹായത്തോടെയായിരുന്നു വിനോദയാത്ര നടത്തിയെതെന്നാണ് എം എല്‍ എ ആരോപിച്ചത്. എന്നാല്‍ ഇത് ജീവനക്കാര്‍ ശക്തിയായി നിഷേധിക്കുകയും, എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്നത് വെറും നാടകമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്ു. ഇതോടെ ഇത് സി പി ഐ – സി പി എം തര്‍ക്കത്തിന് വഴി വയ്കുകയായിരുന്നു. രേഖാമൂലം അവധിക്ക് അപേക്ഷ നല്‍കിയാണ് ജോലിയില്‍ നിന്ന് വിട്ടു നിന്നതെന്ും ഓഫീസിന്റെ പ്രവര്‍ത്തനം തടസമില്ലാതെ നടന്നുവെന്നുമാണ് ജീവനക്കാര്‍ കളക്‌ററര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

Post a Comment

0 Comments