അറുപത്തി മൂന്ന് ജീവനക്കാരുള്ള ഓഫീസില്‍ 25 പേര്‍ മാത്രമാണ് കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയില്‍ നിന്ന് മാറി നിന്ന ജീവനക്കാര്‍ കൂട്ടത്തോടെ മൂന്നാറിലേക്ക് പോയി. മറ്റുളളവര്‍ ഫീല്‍ഡ് ഡ്യുട്ടിക്ക് പോയെന്നാണ് മേലുദ്യോഗസ്ഥരെ അറിയിച്ചതും.
സംഭവമറിഞ്ഞ് കളക്റ്ററേറ്റിലെത്തിയ കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറ്റന്റ്ന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതോടെയാണ് സംഭവം വിവാദമായത്. ക്വാറി ഉടമയുടെ സഹായത്തോടെയായിരുന്നു വിനോദയാത്ര നടത്തിയെതെന്നാണ് എം എല്‍ എ ആരോപിച്ചത്. എന്നാല്‍ ഇത് ജീവനക്കാര്‍ ശക്തിയായി നിഷേധിക്കുകയും, എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്നത് വെറും നാടകമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്ു. ഇതോടെ ഇത് സി പി ഐ – സി പി എം തര്‍ക്കത്തിന് വഴി വയ്കുകയായിരുന്നു. രേഖാമൂലം അവധിക്ക് അപേക്ഷ നല്‍കിയാണ് ജോലിയില്‍ നിന്ന് വിട്ടു നിന്നതെന്ും ഓഫീസിന്റെ പ്രവര്‍ത്തനം തടസമില്ലാതെ നടന്നുവെന്നുമാണ് ജീവനക്കാര്‍ കളക്‌ററര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
0 تعليقات