പ്രതിയുടെ ദേഹോപദ്രവം കാരണം കഴിഞ്ഞ മൂന്ന് മാസമായി യുവതി പ്രതിയുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു. ഒമ്പതാം തീയതി വൈകിട്ടോടെ യുവതിയുടെ ജോലി സ്ഥലത്ത് എത്തി പ്രതി പണം ആവശ്യപ്പെട്ടു. പണം നല്‍കാതിരുന്നതോടെ അക്രമാസക്തനായ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്നപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു.
പ്രതിയുടെ ആക്രമണത്തില്‍ നെറ്റിയിലും, കൈകളിലും മാരകമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പോലീസ് പ്രതിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് കൊല്ലം എ.സി.പി അഭിലാഷിന്‍റെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിയ രഹസ്യ നീക്കത്തിലുടെയാണ് ഇയാളെ പിടികൂടാനായത്.
കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് ബി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, ഓമനക്കുട്ടന്‍ നായര്‍, എസ്.സി.പി.ഓ അനില്‍ എം, അനില്‍ വി, സി.പി.ഓ വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്യ്തു.
0 Comments