banner

കൊല്ലത്ത് യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊല്ലം : ഓയൂരിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ദേവികുളങ്ങര ജെ ബി. കോട്ടേജിൽ ജോബിൻ ജോർജ് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒന്നിനാണ് സംഭവം. കരിങ്ങന്നൂർ ആലും മൂട് രാഖി മന്ദിരത്തിൽ ശാരിയെ (29) കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ:
ശാരിയുടെ നേരത്തേയുള്ള വിവാഹത്തിൽ ഒരു മകളുണ്ട്. ജോബിന്റെയും രണ്ടാമത്തെ വിവാഹമാണ്. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെത്തുടർന്ന് എയർഗൺ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശാരിയെ ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

ശാരിയുടെ നിലവിളി കേട്ട അയൽക്കാർ പൂയപ്പള്ളി പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ജോബിനെ അറസ്റ്റ് ചെയ്തു. ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനാണ് കേസ്. ജോബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി സ്റ്റേഷൻ ഓഫിസർ എസ്.ടി.ബിജുവിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി എസ്.ഐ. അഭിലാഷ്, എഎസ്ഐ. ചന്ദ്രകുമാർ, സിപിഒമാരായ മുരുകേഷ്, മധു എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات