banner

ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് കാമുകൻ പിണങ്ങി; പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍

മലപ്പുറം : വള്ളിക്കുന്നില്‍ അരിയല്ലൂരില്‍ കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിന്‍ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പിണങ്ങിയതാണ് പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.

മരിച്ച പെണ്‍കുട്ടിയുമായി പിടിയിലായ ഷിബിന്‍ പ്രണയത്തിലായിരുന്നു. മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ നിരന്തരം പെണ്‍കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

പ്രണയദിനമായ ഫെബ്രുവരി 14 നും തര്‍ക്കം തുടര്‍ന്നതോടെ ഇരുവരും പിണങ്ങി. പിണക്കം മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിന്‍ തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്താണ് 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments