banner

നഴ്സിങ് വിദ്യാർഥിനിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; കുറ്റം സമ്മതിക്കാതെ കേസിൽ അറസ്റ്റിലായ പ്രതികൾ

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്തുവെന്ന് സമ്മതിക്കാതെ കേസിൽ അറസ്റ്റിലായ പ്രതികൾ.തങ്ങൾക്ക് ഒന്നുമറിയില്ലെന്നും, പെൺകുട്ടിയുമായി പരിചയമുണ്ടെന്നുമാണ് യുവാക്കൾ പറയുന്നത്. പെ​ണ്‍​കു​ട്ടി​യു​മാ​യി നാ​ട്ടി​ല്‍ പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു ഇ​വ​ര്‍. പ​ര​സ്പ​രം ഫോ​ണ്‍ വി​ളി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. മു​ന്‍​പും ഇ​വ​ര്‍ ഒ​രു​മി​ച്ച ന​ഗ​ര​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ചു​റ്റി​ക​റ​ങ്ങി​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടു പേരാണ് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിയെ സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസെടുത്തു.

താൻ കൂട്ടബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത് പുലർച്ചെ രണ്ട് മണിക്കാണ്. പെൺകുട്ടിയുടെ സുഹൃത്താണ് മദ്യം നൽകിയത്. മദ്യം കുടിച്ച് അവശയായ പെൺകുട്ടി മയങ്ങിപ്പോയി. ഇതിനിടെ, ആൺസുഹൃത്ത് എറണാകുളത്തുള്ള മറ്റൊരു സുഹൃത്തിനെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. രണ്ടാംപ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചു. മയക്കം വിട്ട് പെൺകുട്ടി ഉണരുന്നത് പുലർച്ചെ രണ്ട് മണിക്കാണ്. അപ്പോൾ മാത്രമാണ് താൻ കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. അതേസമയം, സുഹൃത്തുക്കളായ ഇരുവരും മദ്യലഹരിയില്‍ ബോധംകെട്ട് ഉറങ്ങുകയായിരുന്നു. അപ്പോള്‍തന്നെ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാർത്ഥിനി സഹപാഠിയായ മറ്റൊരു സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നാലെയാണ് പരാതി നൽകിയത്.

إرسال تعليق

0 تعليقات