സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വിരോധമാണ് യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ കാരണമായത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയാണെന്ന് കണ്ടെത്തിയിരുന്നു.
വധശ്രമം, നരഹത്യാ ശ്രമം, മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്തല്‍, സംഘം ചേര്‍ന്ന് ആക്രമണം, ലഹരി മരുന്ന് വ്യാപാരം, എന്നിങ്ങനെ പതിനാലോളം കേസുകളില്‍ പ്രതിയാണ് എബിന്‍ പേരേര. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രഞ്ജു, ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഒളിസങ്കേതത്തില്‍ നിന്നും അറസ്റ്റ് ചെയ്യ്തത്.
5 തവണ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പ്രതി ഇടവേളക്ക് ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ ഇയാള്‍ക്കെതിരെ ശക്തമായ കാപ്പാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.
0 Comments