banner

മെഡിക്കൽ കോളേജ് വളപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ്; റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചു

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദര്‍ശന്‍ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുടുംബം ഉന്നയിച്ച പരാതികള്‍ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിഷ പറയുന്നു. ആശുപത്രി പരിസരത്ത് ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍. മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലര്‍ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആളുകള്‍ ഏതെങ്കിലും തരത്തില്‍ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്‌.

അതേസമയം കഴിഞ്ഞ ദിവസം വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പറമ്ബില്‍ നിന്നാണ് ഷര്‍ട്ട് കിട്ടിയത്. പോക്കറ്റില്‍ ആകെ ഉണ്ടായിരുന്നത് കുറച്ച്‌ ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷര്‍ട്ട് ഇല്ലാത്തതിനാല്‍, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നു.

Post a Comment

0 Comments