കോര്‍ട്ട് ഫീസ് വര്‍ധനക്ക് യാതൊരു ന്യായീകരണവും ഇല്ല. കോടതികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചോ അഭിഭാഷകരുടെയോ അഭിഭാഷ ക്ലര്‍ക്കുമാരുടെയോ ക്ഷേമനിധി വര്‍ദ്ധിപ്പിക്കുന്ന സംബന്ധിച്ചോ യാതൊരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല. ഈ സാഹചര്യത്തില്‍ കോടതി ചെലവ് വര്‍ദ്ധിപ്പിക്കുന്നത് അന്യായമാണ്.
മാത്രമല്ല കോടതി ഫീസ് അകാരണമായി വര്‍ദ്ധിപ്പിക്കുന്നത് നീതി തേടി കോടതിയെ സമീപിക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് അമിത ഭാരം വരുത്തും. അതിനാല്‍ പ്രസ്തുത നികുതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
0 Comments