banner

കൊല്ലം സ്വദേശിനിയായ റെയിൽവേ ജീവനക്കാരിയെ തെങ്കാശിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് മലയാളി!; പ്രതി പിടിയിൽ

കൊല്ലം : തെങ്കാശിയിൽ മലയാളിയായ റയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. 

ചെങ്കോട്ടയിൽ നിന്നാണ് അനീഷിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

തെങ്കാശിയിൽ പെയിൻറിംഗ് തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു പ്രതി. ഇതിന് മുമ്പും ഇത്തരം കേസുകളിൽ അനീഷ് പിടിയിലായിട്ടുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Post a Comment

0 Comments