banner

ആന്തരികാവയവങ്ങള്‍ക്കടക്കം മാരകമായി പരിക്കേറ്റു; കൊല്ലത്ത് മുന്‍വിരോധത്താല്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയിൽ

കൊല്ലം : മുന്‍വിരോധത്താല്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. മുണ്ടയ്ക്കല്‍ വില്ലേജില്‍ തെക്കേവിള കളരിയഴികത്ത് കിഴക്കതിൽ ശിവന്‍(57) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. തെക്കേവിള തിരുവതിരയില്‍ ബാബുരാജനെയാണ് പ്രതി മുന്‍വിരോധത്താല്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

കഴിഞ്ഞ ദിവസം പുത്തന്‍നട ഗുരുമന്ദിരത്തിന് സമീപം ബാബുരാജന്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ അവിടെയെത്തിയ പ്രതി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്കടക്കം മാരകായായി പരിക്കേറ്റ ബാബുരാജ് ആശുപത്രിയില്‍ അത്യാസനവിഭാഗത്തില്‍ ചികില്‍സയിലാണ്. 

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. കൊല്ലം എ.സി.പി അഭിലാഷ്.എ യുടെ നിര്‍ദ്ദേശാനുസരണം ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയേഷ്, വിനോദ്, ദിലീപ്, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments