banner

പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം : പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. പിന്നാലെ ഓടിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് വെച്ചാണ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

രാജേഷിനെ കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു. പൊലീസ് ഇയാളെ വിലങ്ങണിയിച്ചാണ് കോടതിയിലേക്ക് കൊണ്ടു വന്നത്.

ഇയാൾ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് കൈയിലെ വിലങ്ങഴിക്കുകയായിരുന്നു. ആ സമയത്താണ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനു മുമ്പ് നെയ്യാർ ഡാം ഓപ്പൺ ജയിലിൽ നിന്നും ചാടിയ രണ്ട് പ്രതികളിൽ ഒരാളാണ് ഇയാൾ. ജയിൽ ചാടിയ ഇയാളെ പിന്നീട് ഒരു വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പൊലീസ് പിടികൂടിയത്.

Post a Comment

0 Comments