banner

പീഡനക്കേസിലെ പ്രതിയെ അന്വേഷിച്ചിറങ്ങി, ഉള്‍വനത്തില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി

2020-ല്‍ നടന്ന പീഡനക്കേസിലെ പ്രതിയെ അന്വേഷിച്ചുപോയ റാന്നി ഡിവൈഎസ്പി ഉള്‍വനത്തില്‍ കുടുങ്ങി. റാന്നി ഡിവൈഎസ്പി സന്തോഷ് കുമാറും പമ്പ സി ഐ ഉള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരുമാണ് ഉള്‍വനത്തില്‍ അകപ്പെട്ടത്.

രാവിലെ പത്തരയ്ക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് വനത്തിനുള്ളില്‍ പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉള്ളില്‍ അകപ്പെടുകയായിരുന്നു. പീഡനക്കേസിലെ പ്രതിയെ അന്വേഷിച്ചു പോയ പൊലീസ് ഉദ്യോഗസ്ഥര്‍ സത്രം മേഖലയിലാണ് അകപ്പെട്ടത്.

തുടര്‍ന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറംലോകവുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായവും രക്ഷപ്പെടാനായി പൊലീസ് തേടിയിരുന്നു.

ഉള്‍വനത്തില്‍ പോയെങ്കിലും പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. 2020-2021 വര്‍ഷങ്ങളില്‍ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ തേടി ഉള്‍വനത്തിലേക്ക് പോയത്.

إرسال تعليق

0 تعليقات