banner

കൊല്ലത്ത് റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

കൊല്ലം : അഞ്ചലില്‍ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പനയഞ്ചേരി സ്വദേശി വിജയന്‍ പിള്ളയെയാണ് കഴിഞ്ഞ ദിവസം റോഡരികില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കേസെടുത്ത് അന്വേഷണം ആരംംഭിച്ച പൊലീസിന് ലഭിച്ച നിർണ്ണായക വിവരങ്ങളിൽ നിന്നാണ് മരണം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്.

ചന്തമുക്ക് മാര്‍ക്കറ്റിന് സമീപമാണ് ഇന്നലെ രാവിലെയാണ് വിജയന്‍ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലും മറ്റുമായി മുറിവുകൾ ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ഇഷ്ടികയിൽ രക്തക്കറയും ശ്രദ്ധിച്ചിരുന്നു. കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഈ വിവരങ്ങൾ പൊലീസ് സർജ്ജനും ഇവ ചൂണ്ടിക്കാട്ടി. തുടർന്ന് കൊലപാതക നടന്ന സ്ഥലം സന്ദർശിക്കുന്നതിനായാണ് പൊലീസ് സർജ്ജൻ ഉൾപ്പെടുന്ന സംഘം ഇവിടെ എത്തിച്ചേർന്നത് - പുനലൂർ ഡി.വൈ.എസ്.പി ബി വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.


إرسال تعليق

0 تعليقات