banner

ഊണിന് 95, പഴംപൊരിക്ക് 20; റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂടും

തിരുവനന്തപുരം : റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് ഇനി വില കൂടും. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഒരു പഴംപൊരിക്ക് 20 രൂപയാണ്.

നേരത്തെ പഴംപൊരിക്ക് 13 രൂപയായിരുന്നു വില. ഇതാണ് 20 ആക്കി ഉയർത്തിയിരിക്കുന്നത്. കൂടാതെ, ഊണിന് 95 രൂപ ഇനി നൽകണം. നേരത്തെ ഊണിന് 55 ആയിരുന്നു. മുട്ടക്കറി 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻ ബിരിയാണിക്ക് 100 രൂപയുമായി.

പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിൾ ബിരിയാണിക്ക് 70 ഉം നൽകണം. ഭക്ഷണത്തിന്റെ പുതുക്കിയ വില 24ാം തിയ്യതി മുതലാണ് പ്രാബല്യത്തിൽ വന്നത്. അഞ്ച് ശതമാനം ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില.

إرسال تعليق

0 تعليقات