banner

ബജറ്റ് 2023: വസ്ത്രങ്ങൾക്കും സിഗരറ്റിനും ഉൾപ്പെടെ വില കൂടും, മൊബൈൽ ഫോണിനും ടിവിക്കും വില കുറയും

ന്യൂഡൽഹി : മൊബൈൽ നിർമാണ സാമഗ്രികളുടെയും ടെലിവിഷൻ പാനലുകൾക്കും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ടെലിവിഷൻ സെറ്റുകൾക്കും മൊബൈൽ ഫോണുകൾക്കും വില കുറയും. ടെലിവിഷൻ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക.

ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയിലും കുറവുണ്ടാവും. ഇലക്ട്രിക് കിച്ചൺ, ഹീറ്റ് കോയിൽ എന്നിവയുടെ വില കുറയും. ക്യാമറ ലെൻസിന്റെ കസ്റ്റംസ് തീരുവ കുറച്ചു. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി എന്നിവയുടെ വില കുറയും.

സിഗരറ്റ്, സ്വർണ്ണം, വെള്ളി, വജ്രം, വസ്ത്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ നികുതി കൂട്ടി.

ബജറ്റ് 2023: വില കൂട്ടിയ ഇനങ്ങളുടെ ലിസ്റ്റ്

സിഗരറ്റ്

സംയുക്ത റബ്ബർ

ചിമ്മിനിയിലെ ചൂട് കോയിൽ

വെള്ളി ബാറുകൾ, ലേഖനങ്ങൾ

വസ്ത്രങ്ങൾ

സ്വർണ്ണം 

ഡയമണ്ട് 

ചെമ്പ് സ്ക്രാപ്പ്

അനുകരണ ആഭരണങ്ങൾ

സൈക്കിളുകൾ

Post a Comment

0 Comments