സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി, ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.
10 ലക്ഷത്തിന് മുകളിലുള്ള ബില്‍ മാറാന്‍ ഇനിമുതല്‍ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഈ പരിധി 25 ലക്ഷം ആയിരുന്നു.
25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാനായിരുന്നു ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് പരിധി 25 ലക്ഷമാക്കി വെട്ടിച്ചുരുക്കിയത്. നേരത്തെ ഒരു കോടി രൂപ വരെയുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ അനുവദിച്ചിരുന്നു
0 Comments