ഡൽഹി : സ്ത്രീകൾക്കും പുരുഷന്മാർക്കും ഏകീകൃത വിവാഹപ്രായം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പാർലമെന്റിൽ സംവരണം ചെയ്തിട്ടുള്ള ചില വിഷയങ്ങളുണ്ട്, അതിലേക്ക് കോടതികൾക്ക് നിയമം കൊണ്ടുവരാൻ കഴിയില്ലെന്നും വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹർജി തള്ളിയത്. ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യയയാണ് ഹർജിക്കാരൻ.
അതേസമയം, 1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയിൽ 18 വയസാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുമെന്ന് 2021 ൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.
സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നുമായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്
0 Comments