കോഴിക്കോട് : പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ച അധ്യാപകനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകൻ ലാലു (45) ആണ് അറസ്റ്റിലായത്.
ചോമ്പാല പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം പ്ലസ് ടു കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകൻ പരിശോധനയെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിനിയുടെ അരക്കെട്ട് ഉൾപ്പടെയുള്ള ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.
അധ്യാപകനിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്ന വിദ്യാർത്ഥിനി പരീക്ഷയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് പോക്സോ വകുപ്പ് ചുമത്തിയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
0 Comments