വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. 18 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ആവശ്യമെങ്കില്‍ യാത്രാ സൗജന്യം നല്‍കൂ
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സമരത്തിലേക്ക് നീങ്ങുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. വിദ്യാര്‍ഥി കണ്‍സെഷനമായി ബന്ധപ്പെട്ട്‌കെഎസ്‌ആര്‍ടിസി പുതിയ മാര്‍ഗരേഖ ഇറക്കിയതിന് പിന്നാലെയാണ് ആവശ്യവുമായി സ്‌കാര്യബസുടമകള്‍ രംഗത്തെത്തിയത്.
25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ ലഭിക്കില്ല. മാതാപിതാക്കള്‍ ഇന്‍കം ടാക്സ് പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കും പുതിയ മാര്‍ഗരേഖ പ്രകാരം യാത്രാ ഇളവുണ്ടാകില്ലെന്ന് കെഎസ്‌ആര്‍ടിസിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.
സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകള്‍ക്ക് നിലവിലെ രീതി തുടരും. സ്വകാര്യ സ്‌കൂളിലെയും കോളേജിലെയും ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാമെന്നും കെഎസ്‌ആര്‍ടിസി എംഡിയുടെ നിര്‍ദേശത്തിലുണ്ട്. സ്വകാര്യ സ്‌കൂളിലെയും കോളജിലെയും മറ്റു വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കിന്റെ 30% കണ്‍സഷന്‍ അനുവദിക്കും.
2016 മുതല്‍ 2020 വരെ 996.31 കോടിയുടെ സാമ്ബത്തിക ബാധ്യതയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വ്യാപകമായി അനുവദിച്ച വരുന്ന സൌജന്യങ്ങള്‍ തുടരാന്‍ കഴിയില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
0 Comments