banner

പ്രണയ നൈരാശ്യം; തേപ്പ് കിട്ടിയെന്ന് പറഞ്ഞ് കളിയാക്കിയ ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട് : പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേൽപ്പിച്ചത്. 

സഹോദരന്മാരുടെ ഭാര്യമാർ, സഹോദരി എന്നിവരെ ആണ് ബിഷറുൽ ഹാഫി ആക്രമിച്ചത്.

ശനിയാഴ്ച രാത്രി പത്തോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം പഴയലക്കിടിയിൽ കുടുംബത്തിലെ ഗർഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. 

പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ 25 കാരിയായ സക്കീറ, 23 കാരിയായ റിൻസീന, 22 കാരിയായ അനീറ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രേമനൈരാശ്യം കളിയാക്കിയതിന്‍റെ ദേഷ്യത്തിലായിരുന്നു യുവതികൾക്ക് നേരെ അക്രമം നടന്നതെന്ന് പൊലീസ് പറയുന്നു.

Post a Comment

0 Comments