banner

കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞ് ഭാര്യയ്ക്ക് മർദ്ദനം; ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. അര്‍ഷാദ് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞ് ഭാര്യ സഹ് വാനയെ അര്‍ഷാദ് പതിവായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വൈകിട്ട് മരിച്ചു. ആത്മഹത്യാ പ്രേരണാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അര്‍ഷാദിനെതിരെ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.

രണ്ടരവര്‍ഷം മുന്‍പായിരുന്നു വിവാഹം. ആദ്യം സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. കുഞ്ഞുണ്ടായശേഷം കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നു എന്നു പറഞ്ഞു പീഡനമായി. മാനസികമായും ശാരീരകമായും തകര്‍ന്ന അവസ്ഥയിലായിരുന്നു സഹ് വായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മര്‍ദിക്കുന്നതായി സഫ് വാന വീട്ടുകാരെ അറിയിച്ചിരുന്നു.

إرسال تعليق

0 تعليقات