തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കർമാരുമില്ലെന്നും അത് 2016ൽ അവസാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ ചില ഓർമവെച്ചാകും പ്രതിപക്ഷ നേതാവ് പവർ ബ്രോക്കർമാരുണ്ടെന്ന് പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പവർ ബ്രോക്കർക്കും കാര്യങ്ങൾ നേടിയെടുക്കാനാകില്ല. സർക്കാർ പ്രവർത്തനത്തിന് ഇടനിലക്കാർ വേണ്ട, അതിനു ശേഷിയുള്ള ഉദ്യോഗസ്ഥരുണ്ട്- പിണറായി വിജയൻ ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകവെയാണ് പ്രതിപക്ഷനേതാവിന്‍റെ ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
അട്ടപ്പാടി മധുവിനെ തല്ലിക്കൊന്ന കേസിൽ ഉചിത നടപടി സ്വീകരിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ഉന്നതതല യോഗം വിളിച്ചു. ആ ഇടപെടൽ നടത്തിയ പലരും ജയിലിലായി. കോഴിക്കോട്ട് മരിച്ച വിശ്വനാഥന്‍റെ കാര്യത്തിലും ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
0 Comments