banner

കൊല്ലത്ത് യുവാക്കളെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ

വീട്ടില്‍കയറി യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. പെരുമ്പുഴ പള്ളിത്താഴം ഷാജി ഭവനില്‍ ഷാജി, സുഹൃത്തുക്കളായ പ്രിന്‍സ്, മക്കു എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെരുമ്പുഴ സുജിത്ത് മന്ദിരത്തില്‍ വിജിത്ത് കല്ലുപാലക്കട പുത്തന്‍പുരയില്‍ തോമസ് കല്ലുപാലക്കട കളക്കാട്ട് താഴത്തില്‍ അരുണ്‍ ഞായറാഴ്ച രാത്രിയോടെ ഷാജിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടുകത്തി കൊണ്ടാണ് ആക്രമിച്ചത്. വിജിത്തിന് ഷാജിയോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറയുന്നു. 

ഷാജിയെ വെട്ടിപരിക്കേല്‍പ്പിക്കുന്നതിന് തടയാനുള്ള ശ്രമത്തില്‍ ഷാജിയുടെ അമ്മ രാധാമണിക്ക് കൈക്ക് പരിക്കുണ്ട്. സാരമായി പരിക്കേറ്റ മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. പ്രതികളായ സിയാദ്, സുമേഷ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ കുണ്ടറ, എഴുകോണ്‍ പോലിസ് സ്‌റ്റേഷനുകളില്‍ പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറയുന്നു.

Post a Comment

0 Comments