banner

സുനാമി ആഗ്രഹിക്കുന്നവർ സുനാമിയിൽ ഇല്ലാതാകും; തിരിച്ചടിച്ച് യെച്ചൂരി

ഡൽഹി : ത്രിപുരയിൽ തെരഞ്ഞെടുപ്പിൽ ബിജെപി സുനാമി ആയിരിക്കുമെന്ന മുഖ്യമന്ത്രി മണിക്ക് സാഹയുടെ പ്രസ്താവനക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി . സുനാമി ആഗ്രഹിക്കുന്നവരും സുനാമിയിൽ ഇല്ലാതാകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി തന്നെ സുനാമിയുടെ ആദ്യ ഇരയാകും. 

ഹെലികോപ്ടറിൽ ബി ജെ പി  പണം കടത്തുന്നുവെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് നടപടിയെടുക്കണം. പല സംസ്ഥാനങ്ങളിലും കമ്മീഷൻ പണം പിടികൂടി.ത്രിപുരയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല . ജനാധിപത്യം അട്ടിമറിക്കാനാണ് ബിജെപി നീക്കം.തോൽക്കുമെന്ന് തോന്നിയാൽ അക്രമം നടത്തുകയും പണമൊഴുക്കുകയുമാണ് ബി ജെ പി രീതി. 

കോൺഗ്രസ് സിപിഎം സഹകരണം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു

إرسال تعليق

0 تعليقات