banner

പണം കണ്ടെത്താനായി സ്വർണ്ണാഭരണങ്ങൾ വിറ്റു; ഓണ്‍ലൈന്‍ റമ്മിയിലൂടെ നഷ്ടമായത് മൂന്നര ലക്ഷം; യുവാവ് ജീവനൊടുക്കിയത് ഗത്യന്തരമില്ലാതെ

പാലക്കാട് : ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തെ തുടർന്നാണ് പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷ് ഗത്യന്തരമില്ലാതെ ജീവനൊടുക്കിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തൃശ്ശൂരിലെ കോളജില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു ഗിരീഷ്. ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായെന്നും സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നതായും ബന്ധുക്കള്‍ പറയുന്നു. 

ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റുപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

إرسال تعليق

0 تعليقات