അഞ്ചാലുംമൂട് : ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്ന് സി.പി.ഐ നേതാവ് അജ്മിൻ എം കരുവ ആവശ്യപ്പെട്ടു. വരുമാന സർട്ടിഫിക്കറ്റ് ഫെബ്രുവരി 28 നുള്ളിൽ ഹാജരാക്കാനുള്ള സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അജ്മിൻ എം കരുവ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രസ്താവനയുടെ പൂർണ്ണരൂപം :
ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് ഫെബ്രുവരി 28 നുള്ളിൽ ഹാജരാക്കാനുള്ള സർക്കാരിന്റെ തീരുമാനം പെൻഷൻ വാങ്ങുന്ന ലക്ഷകണക്കിന് ആളുകളെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. ആയതിനാൽ മാർച്ച് 31 വരെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം കൊടുക്കേണ്ടത് അനിവാര്യമാണ്. സർക്കാർതന്നെ ഈ വിഷയത്തിൽ ഉചിതമായ നടപടി എത്രയും വേഗം സ്വീകരിക്കേണ്ടതാണ്.
0 Comments