banner

ത്രിപുരയിൽ ആര് വാഴുമെന്ന് ഇന്ന് വിധിയെഴുതും: കോൺഗ്രസ് സിപിഎം സഖ്യത്തിന് മുൻതൂക്കം

കനത്ത സുരക്ഷയിൽ ത്രിപുര ഇന്ന്‌ വിധിയെഴുതും. ത്രിപുരയിൽ നിന്നും നിന്ന് ഭാരതീയ ജനതാ പാർട്ടിയെ താഴെയിറക്കാൻ ബദ്ധവൈരികളായ കോൺഗ്രസും സിപിഐ എമ്മും കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ഇലക്ഷനുണ്ട്.

ബിജെപി 55 സീറ്റുകളിലും സഖ്യകക്ഷി ആറ് സീറ്റുകളിലും മത്സരിക്കുന്നു. സിപിഎം, ഫോർവേഡ് ബ്ലോക്ക്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി) എന്നിവ ഉൾപ്പെടുന്ന ഇടതുപക്ഷം 47 സീറ്റുകളിലും കോൺഗ്രസ് 13 സീറ്റുകളിലും മത്സരിക്കും. പ്രദ്യോത് കിഷോർ ദേബ്ബർമയുടെ നേതൃത്വത്തിലുള്ള ടിപ്ര മോത 42 സീറ്റുകളിൽ മത്സരിക്കും.

സുരക്ഷാസേന വിന്യാസം പോളിങ്‌സ്‌റ്റേഷനുകളിൽ മാത്രമായി ഒതുക്കരുതെന്നും ജനങ്ങളിൽ ആത്മവിശ്വാസം വളർത്താൻ ഫ്ലാഗ്‌ മാർച്ചുകൾ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അറുപത്‌ സീറ്റിലായി ആകെ 3337 പോളിങ്‌ സ്‌റ്റേഷനിൽ 1128 എണ്ണത്തെ പ്രശ്‌നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്‌നബാധിതമായും പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ സുദീപ്‌ റോയ്‌ ബർമൻ, ആശിഷ്‌ സാഹ എന്നിവർ സംസ്ഥാന ഇലക്ടറൽ ഓഫീസർ കിരൺ ഗിട്ടെയെ കണ്ട്‌ സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന്‌ കിരൺ ഗിട്ടെ ഉറപ്പുനൽകി. 27ന് മേഘാലയയിലും നാ​ഗാലാന്‍ഡിലും വോട്ടെടുപ്പ് നടക്കും

Post a Comment

0 Comments