കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ 2012 മുതല്‍ 2022 ഒക്ടോബര്‍ വരെ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്ന് (ഫെബ്രുവരി 14) മുതല്‍ 17 വരെ കളക്ടറേറ്റിന്റെ മൂന്നാം നിലയിലുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശോധന. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഹോള്‍ടിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളുമായി വെരിഫിക്കേഷന് എത്തണം. ഫോണ്‍: 0474 2793546.
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് കൊട്ടാരക്കര, സദാനന്ദപുരം സര്‍ക്കാര്‍ എച്ച്.എസ്.എസ്, എം.ടി എച്ച്.എസ്.എസ് കുണ്ടറ, മാര്‍ത്തോമ ഗേള്‍സ് എച്ച്.എസ്.എസ് പുലമണ്‍, കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ് എന്നീ കേന്ദ്രങ്ങളില്‍ 2022 ഡിസംബറില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്നും നാളെയും (ഫെബ്രുവരി 14,15) കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഡി.എല്‍.എഡ് /ബി.എഡ് വിദ്യാര്‍ഥികള്‍ക്ക് അസല്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പരിശോധനയ്ക്ക് ഹാജരാകാം.
റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം
റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം നാളെ (ഫെബ്രുവരി 15) രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 4271/2022)
പട്ടിക പ്രസിദ്ധീകരിച്ചു
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി (2022-23) മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റിലും പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0474-2793473.
രേഖകള്‍ ഹാജരാക്കണം
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്‍കിയവരില്‍ രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ കൈപ്പറ്റ്‌രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക,് റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഫോണ്‍ നമ്പറും കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുള്ളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2766843, 2950183.
ലോക് അദാലത്ത്: 19561 കേസുകള്‍ തീര്‍പ്പാക്കി
നാഷണല്‍ ലോക് അദാലത്തില്‍ ജില്ലാതലത്തില്‍ 25651 കേസുകള്‍ പരിഗണിക്കുകയും 19561 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തതായി ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി/സബ് ജഡ്ജ് അറിയിച്ചു.
കരാര്‍ നിയമനം
ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രായപരിധി-35. യോഗ്യത- എം.എസ്.ഡബ്‌ള്യു (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്)/എം.ബി.എ (മാര്‍ക്കറ്റിംഗ്). ഇരുചക്രവാഹന ലൈസന്‍സ് അഭിലഷണീയം. ശക്തികുളങ്ങര ഓഫീസില്‍ 20ന് അകം അപേക്ഷിക്കാം. ഫോണ്‍-9207019320, 8547783211. ഇ-മെയില്‍ : safnodalklm@gmail.com
കെല്‍ട്രോണ്‍ കോഴ്‌സ്
കെല്‍ട്രോണ്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മോണ്ടിസോറി/പ്രീ സ്‌കൂള്‍ ടി.ടി.സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിലാസം - ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ - 0474 2731061.
കാര്‍ഷിക സെമിനാര്‍
കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ-2023' സെമിനാര്‍ ഫെബ്രുവരി 25 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതനാത്ത് തുടങ്ങും. 17 വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സെമിനാറുകളിലേക്ക് കര്‍ഷകര്‍-സംരംഭകര്‍, തത്പരരായവര്‍ തുടങ്ങിയവര്‍ക്ക് www.vaigakerala.com വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-9447212913, 9383470150.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) ഒരാഴ്ചത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം മാര്‍ച്ച് ആറ് മുതല്‍ കളമശ്ശേരി ക്യാമ്പസില്‍ നടത്തും. സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍താഴെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫീസ്-4,130 രൂപ. 20ന് അകം www.kied.info ല്‍ അപേക്ഷിക്കണം. 35 പേര്‍ക്കാണ് അവസരം. ഫോണ്‍ - 0484 2532890/2550322/9605542061.
അഭിമുഖം 16ന്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റിവ് മാനേജ്‌മെന്റില്‍ (കിക്മ) മുഴുവന്‍സമയ എം.ബി.എ കോഴ്‌സിന്റെ അഭിമുഖം കൊട്ടാരക്കര അവന്നൂരിലെ കോ-ഓപറേറ്റിവ് ട്രെയിനിംഗ് കോളജില്‍ 16ന് രാവിലെ 10ന്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും എസ്.സി/എസ്.ടി/ഒ.ഇ.സി/ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവെഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ്- www.kicma.ac.in ഫോണ്‍ - 7356650384/8547618290.
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കെ-ടെറ്റ് 2022 ഒക്‌ടോബറിലെ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 14 മുതല്‍ 16 വരെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10 മുതല്‍ നാല് മണി വരെ നടത്തും. വിജയിച്ചവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട്, ഹോള്‍ടിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ - 0479 2302206.
(പി.ആര്‍.കെ നമ്പര്‍ 4280/2022)
അദാലത്ത് 27ന്
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ് കെ നികട് അദാലത്ത് 27ന് രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെ കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷനില്‍ നടത്തുമെന്ന് റീജ്യണല്‍ പി. എഫ്. കമ്മിഷണര്‍ അറിയിച്ചു.
സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു
അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് പൊലിസ് സേനാംഗമായ ജിമ്മി സാമുവലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. 2022 ഏപ്രില്‍ 19 മുതല്‍ പ്രാബല്യത്തിലാണ് ഉത്തരവ്. പകര്‍പ്പ് കൈപ്പറ്റി 60 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
0 Comments