banner

കൊല്ലം ജില്ലയിലെ ഇന്നത്തെ (14.02.2023) പ്രധാന സർക്കാർ അറിയിപ്പുകൾ

യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ദ്വിദിന ശില്‍പശാല
യുവജനങ്ങളില്‍ നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലകളില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ദ്വിദിന ശില്‍പശാലയ്ക്ക് ഇന്ന് (ഫെബ്രുവരി 15) ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ രാവിലെ 9.30 ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി അംഗങ്ങളും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐ.ഇ.ഡി.സി പ്രതിനിധികളും നേതൃത്വം നല്‍കും.
 (പി.ആര്‍.കെ നമ്പര്‍ 4284/2022)
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍; ക്യാമ്പ് 20 മുതല്‍
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ (കൃത്രിമക്കാലുകള്‍, വീല്‍ച്ചെയര്‍, മുച്ചക്ര സൈക്കിള്‍, ശ്രവണസഹായി, കാലിപര്‍, ബ്ലൈന്‍ഡ് സ്റ്റിക്ക്, എം.ആര്‍ കിറ്റ്, ക്രച്ചസ്- 18 വയസ്സിന് താഴെയുള്ളവര്‍ക്ക്) സൗജന്യമായി നല്‍കുന്നതിനുള്ള അസസ്‌മെന്റ് ക്യാമ്പ് ഫെബ്രുവരി 20 മുതല്‍ 23 വരെ ജില്ലയില്‍ നടത്തും. അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനായി നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ്‌ലി ഏബിള്‍ഡ് നാലാഞ്ചിറ, എ.എല്‍.ഐ.എം.സി.ഒ ബാംഗ്ലൂര്‍, ജില്ലാ സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, റോട്ടറി ക്ലബ്ബുകള്‍, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ക്യാമ്പ്.
40 ശതമാനമോ അധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, മാസവരുമാനം 22,500 രൂപയില്‍ താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍നിന്നോ/കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍/മുന്‍സിപ്പല്‍കൗണ്‍സിലര്‍/പഞ്ചായത്ത്അംഗം എന്നിവരില്‍ ആരുടെയെങ്കിലും കത്ത് (ലെറ്റര്‍ പാഡില്‍ സീലോടുകൂടിയത്), മേല്‍വിലാസം തെളിയിക്കുന്ന രേഖ-റേഷന്‍ കാര്‍ഡ്/ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പങ്കെടുക്കാം.
ഫെബ്രുവരി 20ന് ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യല്‍ സ്‌കൂള്‍, 21ന് പുനലൂര്‍ കൃഷ്ണപിള്ള മെമ്മോറിയല്‍ ഹോള്‍, പ്രൈവറ്റ് ബസ് സ്റ്റാന്റ്, 22ന് ജവഹര്‍ ബാലഭവന്‍, 23ന് പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹോള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലു മാസത്തിനകം സഹായഉപകരണങ്ങള്‍ നല്‍കും. ഇലക്ട്രോണിക്‌സ് മോട്ടറൈസ്ഡ് വീല്‍ചെയര്‍/വാട്ടര്‍ബെഡ് എന്നിവയും പഠന വൈകല്യമുള്ളവര്‍ക്കുള്ള ഉപകരണങ്ങളും ലഭ്യമല്ല. വിവരങ്ങള്‍ക്ക് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0476-2830802, 2984812.

ഇ-ലേലം
കൊല്ലം സിറ്റി പോലിസ് മേധാവിയുടെ അധീനതയിലുള്ള ചാത്തന്നൂര്‍, പാരിപ്പള്ളി, ശക്തികുളങ്ങര, കൊട്ടിയം, ഇരവിപുരം, കൊല്ലം വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 55 വാഹനങ്ങള്‍ ഫെബ്രുവരി 18ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30വരെ www.mstcecommerce.com മുഖേന ഇ-ലേലം നടത്തും. ഫോണ്‍-0474 2764422.

  ടെന്‍ഡര്‍
മുഖത്തല ഐ.സി.ഡി.എസ് പ്രോജക്ടിലെ 100 അംഗനവാടികളിലേയ്ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വ്യക്തികള്‍/അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2504411.

ടെന്‍ഡര്‍
ജില്ലാ പട്ടികവര്‍ഗവികസന ഓഫീസിലേക്ക് പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്റഡ് കമ്പനികളുടെ എയര്‍കണ്ടീഷണര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24ന് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0475 222353.

ടെന്‍ഡര്‍
  കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് ബ്രെയിലി സ്റ്റേഷനറി ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് രണ്ട് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0474 2794098.

റീ-ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിലേയ്ക്ക് ക്യാമറ, ടാബ് എന്നിവ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 21 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2794098.
(പി.ആര്‍.കെ നമ്പര്‍ 4290/2022)
സര്‍ട്ടിഫിക്കറ്റ് പരിശോധന തീയതി മാറ്റി
മാവേലിക്കര ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തില്‍ ഇന്നും നാളെയും (ഫെബ്രുവരി 15, 16) നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റി. ഫോണ്‍ 0479 2302206.

അപ്രന്റീസ് മേള
ജില്ലാ ആര്‍.ഐ സെന്ററിന്റെ നേതൃത്വത്തില്‍ ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ അപ്രന്റീസ് മേള സംഘടിപ്പിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് ഷമ്മി ബക്കര്‍ അധ്യക്ഷനായി. 15 സര്‍ക്കാര്‍- പൊതുമേഖല-സ്വകാര്യസ്ഥാപനങ്ങളും 442 ട്രെയിനികളും പങ്കെടുത്തു. അഭിമുഖത്തിലൂടെ 250 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 15 കരാറുകളില്‍ ഏര്‍പ്പെട്ടു.

Post a Comment

0 Comments