banner

അറ്റകുറ്റപ്പണികൾ കാരണം ട്രെയിനുകൾ റദ്ദാക്കി; കൂടുതൽ സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി

പലയിടങ്ങളിലായി പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ട്രെയിൻ സർവീസിൽ മാറ്റം. നാല് ട്രെയിനുകള്‍ പൂര്‍ണമായും നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. പകരം കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

ഉച്ചയ്ക്ക് 2.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സപ്രസ് ഞായറാഴ്ച ഉണ്ടാക്കില്ല. തിങ്കളാഴ്ച രാവിലെ കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദിയും സർവീസ് നടത്തില്ല. എറണാകുളം- ഷൊര്‍ണൂര്‍ മെമുവും എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസും ഞായറാഴ്ച റദ്ദാക്കി. ഉച്ചയ്ക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട കണ്ണൂര്‍- എറണാകുളം ഇന്റര്‍ സിറ്റി, ഞായറാഴ്ച തൃശൂര്‍ വരെ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

ചെന്നൈ സെൻട്രലില്‍ നിന്ന് ശനിയാഴ്ച രാത്രി 7.45 ന് പുറപ്പെട്ട തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ മെയില്‍ തൃശൂരില്‍ നിന്നാണ് പുറപ്പെടുക. രാത്രി 8.43 നായിരിക്കും ട്രെയിൻ തൃശൂരിൽ നിന്ന് പുറപ്പെടുന്നത്. ഞായറാഴ്ച ന് 10.10 ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി കെസിആര്‍ ബെംഗലൂരു എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ആലപ്പുഴയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി 7 .30 ന് പുറപ്പെടും.

ട്രെയിൻ സർവീസുകൾ പലതും റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്ത പശ്ചാത്തലത്തിൽ പകരം സംവിധാനം ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൂടുതൽ സർവീസ് നടത്താൻ ഒരുങ്ങുകയാണ് കെഎസ് ആർടിസി. ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

إرسال تعليق

0 تعليقات