banner

പോഷകാഹാര കുറവ്!, പ്രതിരോധ ശേഷി വർദ്ധിപ്പിക്കണം: ഉമ്മന്‍ചാണ്ടി ഇമ്മ്യൂണോതെറാപ്പിക്ക് വിധേയമാകും

ബംഗളൂരു : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ ദിവസം സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ റിസള്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെറാപ്പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോഷകാഹാര കുറവ് നികത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമാണ് ഇമ്യൂണോ തെറാപ്പി ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സ. കുടുംബാംഗങ്ങളും മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാരും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 12നാണ് ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത്. നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടിയെ, അണുബാധ പൂര്‍ണമായും മാറിയ ശേഷമായിരുന്നു ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ആറ് ദിവസമായിരുന്നു നിംസിലെ ചികിത്സ.

Post a Comment

0 Comments