banner

തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത് ബിജെപിയെ ജയിപ്പിക്കാൻ; ചോദ്യങ്ങളോട് പ്രധാനമന്ത്രിക്ക് മറുപടിയില്ല; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രധാനമന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് രാഹുലിന്റെ വിമർശനം. 

തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ ആണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നതെന്നും മേഘാലയിലെ പ്രചരണ പരിപാടിയിൽ രാഹുൽ പറഞ്ഞു.

വോട്ടെടുപ്പിനായി 4 ദിവസം മാത്രം അവശേഷിക്കെയാണ് മേഘാലയിലെ പ്രചരണ പരിപാടിയിൽ രാഹുൽഗാന്ധി പങ്കെടുക്കുന്നത്. ഷിലോങ്ങിലെത്തിയ രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ചു. പാർലമെന്റിൽ നിരവധി ചോദ്യങ്ങൾ താൻ ഉന്നയിച്ചിട്ടും അദാനി ബന്ധത്തിൽ പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു.

إرسال تعليق

0 تعليقات