Latest Posts

തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു; ഇന്ധനവും, വൈദ്യുതിയും പ്രതിസന്ധിയിൽ; 5 ദിവസം പിന്നിടുന്നു

തുര്‍ക്കി : തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ മങ്ങുകയാണ്.

സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതല്‍ യുഎന്‍ സഹായം എത്തിത്തുടങ്ങി.5 ട്രക്കുകളിലായി അവശ്യവസ്തുക്കള്‍ എത്തിച്ചു.കൂടുതല്‍ ലോകരാജ്യങ്ങള്‍ തുര്‍ക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം സിറിയയിലേക്ക് തിരിച്ചു.

0 Comments

Headline