banner

കൊല്ലത്ത് പോക്സോ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിലായി

കൊല്ലം : പോക്സോ കേസിലെ പ്രധാന സാക്ഷിയെ ഭീഷണി പ്പെടുത്തി ദേഹോപദ്രവം നടത്തിയ രണ്ട് പേർ അറസ്റ്റിലായി . കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് ചാർജ് ഷീറ്റ് സമർപ്പിച്ച കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം എൽപ്പിച്ച രണ്ടു പേരെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു . 2021 ൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ തടഞ്ഞു നിർത്തി പീഡിപ്പിച്ച കേസിലെ പ്രതിയും ബന്ധുവുമാണ് അറസ്റ്റിലായത്. കേസിലെ പ്രധാന സാക്ഷിയായ 14 വയസുകാരനായ കുട്ടിയെയാണ് പൊതുവഴിയിൽ തടഞ്ഞു നിർത്തി കേസിന്റ്റെ വിചാരണയിൽ പ്രതിയ് ക്കെതിരായി മൊഴി കൊടുത്താൽ കൊന്നു കളയും എന്നു ഭീഷണി പ്പെടുത്തി ദേഹോപദ്രവം എൽപ്പിച്ചത് . 

കുട്ടിയുടെ മൊഴിയിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോക്സോ കേസിലെ പ്രതിയായ അർഷ് 21 വയസ്, സിയാദ് -31 എന്നിവരാണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. കേസിന്റെ വിചാരണ കൊല്ലം പോക്സോ കോടതിയിൽ നടക്കാനിരിക്കെയാണ് പ്രതികൾ കുട്ടിയെ ഭീഷണി പ്പെടുത്തി ദേഹോപദ്രവം എൽപ്പിച്ചത്.

പ്രതി മേൽ കേസിൽ കോടതി ജാമ്യത്തിലായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാർ വി യുടെ നേതൃത്വത്തിൽ , എസ് ഐ മധുസൂതനൻ , സിപിഒ മാരായ സിയാദ് , വിഷ്ണു , ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയ്ക്കെതിരെ ജാമ്യം റദ്ദ് ചെയ്യുവാനുള്ള നടപടികൾ ചെയ്യുമെന്ന് കണ്ണനല്ലൂർ എസ് എച്ച് ഓ പറഞ്ഞു.

إرسال تعليق

0 تعليقات