banner

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാലക്കാട് : ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടായി കുന്നുപറമ്പ് വീട്ടില്‍ ശരത്(20), മുല്ലക്കര വീട്ടില്‍ സഞ്ജയ്(21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

കോട്ടായി പെരുംകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കോട്ടായി ഭാഗത്ത് നിന്ന് മുല്ലക്കര ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

വിദ്യാര്‍ത്ഥികളുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

0 Comments