banner

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഇരുവരും സ്വകാര്യ മൈക്രോഫിനാൻസിലെ ജീവനക്കാർ

തൃശൂർ വെട്ടിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. വയനാട് കുപ്പാടി സ്വദേശി മുള്ളൻവയൽ വീട്ടിൽ എം.ആർ. അരുൺരാജ് (27) , കോഴിക്കോട് സ്വദേശി കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ജില്ലാ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. 

രണ്ടുപേരും ഇസാഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ദേശീയപാതയുടെ സർവീസ് റോഡിൽ ഹോളി ഫാമിലി കോൺവെന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിടിച്ചായിരുന്നു അപകടം.

إرسال تعليق

0 تعليقات