banner

കേരള ബഡ്ജറ്റിലെ ഇന്ധന സെസിനെതിരായ യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്തും; കടുത്ത പ്രതിഷേധ പരിപാടികൾ!!!

തിരുവനന്തപുരം : ഇന്ധന സെസിനെതിരായ യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് യുഡിഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് യുഡിഎഫിന്‍റെ രാപ്പകല്‍ സമരം നടക്കുക. വൈകീട്ട് 4 മണി മുതൽ നാളെ രാവിലെ 10 മണിവരെയാണ് സമര പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

യുഡിഎഫിന്‍റെ രാപ്പകൽ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. 

സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിലുമായി നടക്കുന്ന സമരത്തിൽ വിവിധ യുഡിഎഫ് നേതാക്കൾ നേതൃത്വം നൽകും.

Post a Comment

0 Comments