കൂടാതെ ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. പാതഇരട്ടിപ്പിക്കല്‍, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്കാണ് ബഡ്ജറ്റില്‍ തുക അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും കേന്ദ്ര മന്ത്രി ദില്ലിയിൽ പറഞ്ഞു..
എറണാകുളം-കുമ്പള പാതഇരട്ടിപ്പിക്കാന്‍ 101 കോടിയും തിരുവനന്തപുരം-കന്യാകുമാരി പാതഇരട്ടിപ്പിക്കലിന് 808 കോടിയുമുണ്ട്. കേരളത്തിലെ 34 സ്റ്റേഷനുകള്‍ സംസ്‌കാരിക തനിമയോടെ 48 മാസത്തിനുള്ളില്‍ നവീകരിക്കും. സ്റ്റേഷനുകളുടെ രണ്ടുവശങ്ങളിലും കവാടങ്ങളുണ്ടാക്കും. അവശ്യസാധന സ്റ്റോറുകള്‍ തുടങ്ങും . മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകള്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
0 Comments